ഗ്രാമവാസികളെ കൂട്ടമായി നദിക്കരയിലേക്ക് ഓടിച്ച ശേഷം കൊന്നു തള്ളി, നൈജീരിയയില്‍ കൊള്ള സംഘത്തിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടത് 62 പേര്
നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ സായുധ കൊള്ളസംഘങ്ങളുടെ ആക്രമം പതിവായിരിക്കുകയാണ്.
നൈജീരിയിയല്‍ 62 പേരെ കൊള്ളസംഘം വെടിവച്ചു കൊന്നു. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ആണ് സംഭവം. ബിന്നാരി വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. 52 പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നും പരിശോധന തുടരുകയാണെന്നും പ്രാദേശിക ഭരണകൂടം വിശദമാക്കി. നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ സായുധ കൊള്ളസംഘങ്ങളുടെ ആക്രമം പതിവായിരിക്കുകയാണ്. താരാബ സംസ്ഥാനത്തിലെ കരിം ലാമിഡോ പ്രാദേശിക ഭരണകൂടത്തിന്റെ അധികാര മേഖലയിലാണ് അക്രമം ഉണ്ടായത്. ആളുകളെ വെടിവച്ചു കൊലപ്പെടുത്തിയത് കൂടാതെ അക്രമികള്‍ വീടുകളും കടകളും വാഹനങ്ങളും ഭക്ഷ്യ വസ്തുക്കളും തീയിട്ട് നശിപ്പിച്ചതായാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിശദമാക്കുന്നത്.
കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷം പേരെയും അഗ്നിക്കിരയാക്കിയതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നൈജീരിയ വ്യക്തമാക്കി. നിരവധിപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 15 പേരുടെ മൃതദേഹം ബെന്യൂ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. ഗ്രാമവാസികളെ നദിക്കരയിലേക്ക് കൂട്ടമായി ഓടിച്ച ശേഷമായിരുന്നു അക്രമം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
.jpg)


