വെനസ്വേലൻ പ്രസിഡന്റിനെ അമേരിക്കൻ സൈന്യം വിലങ്ങുവെച്ച്‌ കൊണ്ടുപോകുന്ന ദൃശ്യം പുറത്ത്

usarmy

 വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം വിലങ്ങുവെച്ച്‌ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷൻ ആസ്ഥാനത്ത് നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഡിഇഎ ആസ്ഥാനത്ത് കൈകളിൽ വിലങ്ങുവച്ച്‌ സൈനികരുടെ നിയന്ത്രണത്തിൽ നടന്നുപോകുന്ന മഡുറോയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

tRootC1469263">

വൈറ്റ് ഹൗസ് റാപ്പിഡ് റെസ്‌പോൺസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. 'പ്രതി പിടിയിലായി (perp walked) എന്ന അടിക്കുറിപ്പും ദൃശ്യങ്ങൾക്കൊപ്പം ചേർത്തിട്ടിട്ടുണ്ട്.

Tags