അടിമയുടെ സമാധാനം തങ്ങൾക്ക് വേണ്ട,ഒരിക്കലും അടിമയാവില്ല : ട്രംപിനെതിരെ വെനസ്വേലൻ പ്രസിഡന്റ്
കറാക്കസ്: രാജ്യം വിടാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയെന്ന റിപ്പോർട്ടിന് പിന്നാലെ, രൂക്ഷ പ്രതികരണവുമായി വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദൂറോ. അടിമയുടെ സമാധാനം തങ്ങൾക്ക് വേണ്ടെന്നും ഒരിക്കലും അടിമയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ തലസ്ഥാനമായ കറാക്കസിൽ പ്രസിഡന്റിൻറെ കൊട്ടാരത്തിന് പുറത്ത് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് മദൂറോ സംസാരിച്ചത്. തൻറെ രാജ്യം സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
tRootC1469263">മദൂറോ രാജ്യം വിടണമെന്ന് ട്രംപ് നിർദേശം നൽകിയെന്ന് മയാമി ഹെറാൾഡിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ‘താങ്കൾക്കും ഭാര്യക്കും മകനും സുരക്ഷിതമായി രാജ്യം വിടാൻ വഴിയൊരുക്കാം. താങ്കളുടെ അടുത്ത ആളുകളെയും രക്ഷിക്കാം. ഉടനടി രാജിവെക്കുക, രാജ്യം വിടുക’ -എന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്.
നവംബർ 21ന് ട്രംപും മദൂറോയും ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഇതിൻറെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇതിനു ശേഷം ഇരുനേതാക്കളും തമ്മിൽ ആശയവിനിമയം നടന്നിട്ടില്ലെന്നാണ് സൂചന.
.jpg)


