അമേരിക്കൻ സൈന്യം പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് സേന പിടിച്ചെടുത്ത വെനസ്വേലൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്. റഷ്യൻ പതാകയുമായി റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയോടെ സഞ്ചരിച്ചിരുന്ന ‘മറിനേര’ എന്ന കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
tRootC1469263">യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയെന്നാരോപിച്ചാണ് നടപടി. അറ്റ്‌ലാന്റിക് സമുദ്രത്തിൽ യുഎസ് സൈന്യത്തിന്റെ യൂറോപ്യൻ കമാൻഡ് രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് കപ്പൽ കണ്ടെത്തിയത്. ഐസ്‌ലാൻഡിന്റെ തീരത്തിൽ നിന്ന് 222 കിലോമീറ്റർ അകലെയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
കപ്പലിൽ ആറു ജോർജിയൻ പൗരന്മാർ, 17 യുക്രെയ്ൻ പൗരന്മാർ, മൂന്ന് ഇന്ത്യക്കാർ, രണ്ട് റഷ്യക്കാർ എന്നിവരാണുള്ളത്. യുഎസ് സൈനിക ഹെലികോപ്റ്ററുകൾ കപ്പലിനു മുകളിൽ പറന്നുവട്ടമിടുന്നതിന്റെ ദൃശ്യങ്ങൾ റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
മുമ്പ് ‘ബെല്ല 1’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ ഇറാനുമായി ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയെന്ന ആരോപണത്തെ തുടർന്ന് യുഎസ് വിലക്കിലായിരുന്നു. അടുത്തിടെയാണ് കപ്പലിന്റെ പേര് ‘മറിനേര’ എന്നാക്കി മാറ്റിയത്. ക്രൂഡ് ഓയിൽ കടത്തുന്നതിനുള്ള കപ്പൽ പിടിക്കപ്പെടുമ്പോൾ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, കരീബിയൻ കടലിൽ വെനസ്വേലയുടെ മറ്റൊരു എണ്ണക്കപ്പലും ബുധനാഴ്ച യുഎസ് സേന പിടിച്ചെടുത്തതായി സ്ഥിരീകരിച്ചു.
.jpg)


