അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ വെനസ്വേലയിൽ അശാന്തിയും അസ്‌ഥിരതയും ; കാരക്കാസിലെ ഇന്ത്യക്കാർ
അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ വെനസ്വേലയിൽ അശാന്തിയും അസ്‌ഥിരതയുമെന്ന് കാരക്കാസിലെ ഇന്ത്യക്കാർ പ്രതികരിച്ചു.യു.എസ്. വിമാനങ്ങൾ വെനിസ്വേലയിൽ ബോംബ് വർഷിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി ന്യൂയോർക്കിലേക്ക് പറത്തിയതോടെ കാരക്കാസും അയൽ നഗരങ്ങളും പരിഭ്രാന്തിയിലായെന്ന് ഇന്ത്യക്കാരനായ സുനിൽ മൽഹോത്ര പറഞ്ഞു. വ്യോമാക്രമണത്തിൽ അടിസ്‌ഥാന സൗകര്യങ്ങളും വൈദ്യുതി ഗ്രിഡുകളും തകർന്നു. തലസ്‌ഥാനത്തിന്റെ വലിയ ഭാഗങ്ങൾ ഇരുട്ടിലായി. ആശയവിനിമയ ശൃംഖലകൾ തകരാറിലായി, തെരുവുകൾ വിജനമായി, കടകൾ അടച്ചുപൂട്ടി, രാജ്യം തലയറ്റ നിലയിലായി. വ്യാപകമായ അടിസ്‌ഥാന സൗകര്യ നാശനഷ്‌ടങ്ങൾ, ഭക്ഷണത്തിനായുള്ള വലിയ ക്യൂകൾ, കടുത്ത ഭയവും അനിശ്‌ചിതത്വവും എന്നിവയാണ് എങ്ങും.
tRootC1469263">''സാരമായ നാശനഷ്‌ടങ്ങൾ സംഭവിച്ചു. അവർ കാരക്കാസിലെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ആക്രമിച്ചു. നഗരത്തിന് ഏകദേശം 100 കിലോമീറ്റർ പുറത്താണിത്. ഫ്യൂർട്ടെ ടിയുനയിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായത്- സുനിൽ മൽഹോത്ര പറഞ്ഞു. ആക്രമണത്തെത്തുടർന്ന് പ്രധാന സ്‌ഥാപനങ്ങളും കടകളും അടച്ചുപൂട്ടി, പൊതുഗതാഗതം നിർത്തിവച്ചു. നഗരം സ്‌തംഭിച്ചു. എല്ലായിടത്തും അനിശ്‌ചിതത്വമാണ്. താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക സൂപ്പർമാർക്കറ്റുകളും അടച്ചിരുന്നു. ഇന്ത്യയിലെ കിരാന സ്‌റ്റോറുകൾ എന്ന് വിളിക്കുന്ന ചെറിയ കടകൾ മാത്രമേ തുറക്കുന്നുള്ളു. നീണ്ട ക്യൂവാണ്. ഒരു ബ്ലോക്കിൽ 500 മുതൽ 600 വരെ ആളുകൾ ക്യൂവിലുണ്ട്.
ഒരു സമയം ഒന്നോ രണ്ടോ പേരെ മാത്രമേ അകത്തേക്ക് കടത്തിവിടുന്നുള്ളൂ- അദ്ദേഹം പറഞ്ഞു. ഇതുവരെ ഭക്ഷണ ക്ഷാമമുണ്ടായിട്ടില്ല. എന്നാൽ ആളുകൾ ഭക്ഷണം ഉറപ്പാക്കാൻ തിരക്കുകൂട്ടിയപ്പോൾ ബ്രെഡ് വിൽക്കുന്ന പ്രദേശങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ക്യൂവുകൾ ഉണ്ടായി. ഫാർമസികളിൽ ട്യൂണ, സാർഡിൻ, ഹാം പോലുള്ള ടിന്നിലടച്ച ഭക്ഷണവും വിൽക്കുന്നതിനാൽ ഫാർമസികളിലും വലിയ ക്യൂവുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഫോൺ ചാർജ് ചെയ്യാൻ ഒരു സ്‌ഥലം കണ്ടെത്താൻ ദീർഘദൂരം നടക്കേണ്ടി വന്നു. വൈകുന്നേരം നാലോടെയാണ് ഫോൺ ചാർജ് ചെയ്യാൻ പോയതെന്നും രാത്രി 11 മണിയോടെ മാത്രമേ തിരിച്ചെത്താൻ കഴിഞ്ഞുള്ളൂവെന്നും സുനിൽ മൽഹോത്ര പറഞ്ഞു.
.jpg)


