ഭൂചലനത്തില്‍ വിറച്ച് വെനിസ്വേല : മരണസംഖ്യ 960 ആയി ഉയര്‍ന്നു, അര ലക്ഷത്തോളം പേരെ കാണാതായി
അര ലക്ഷത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. നൂറ് കണക്കിന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂകമ്പം തകര്‍ത്തെറിഞ്ഞ വെനിസ്വേലയില്‍ മരണസംഖ്യ 960 ആയി ഉയര്‍ന്നു. പരിക്കുകളോടെചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂവായിരം കടന്നു. അര ലക്ഷത്തോളം പേരെയാണ് കാണാതായിട്ടുള്ളത്. നൂറ് കണക്കിന് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളില്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാന്‍ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇപ്പോഴും ഉയരുകയാണ്. ഏകദേശം ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് സംഭവിച്ചത്. റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഈ അപൂര്‍വമായ ഭൂചലനങ്ങള്‍, ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ്.
.jpg)

