വെനസ്വേല കഴിഞ്ഞു, ഇനി കൊളംബിയ ; ഡോണൾഡ് ട്രംപ്
വാഷിങ്ടൺ : വെനസ്വേലക്ക് പിന്നാലെ കൊളംബിയയെ ആക്രമിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. അസുഖബാധിതനായ ഗുസ്താവോ പെട്രോയാണ് ഇപ്പോൾ കൊളംബിയ ഭരിക്കുന്നത്. ഈ ഭരണം അധികകാലം നീണ്ടുനിൽക്കില്ല.
tRootC1469263">കൊളംബിയയെ ആക്രമിക്കാനുള്ള നല്ല സമയമാണ് ഇതെന്ന് താൻ കരുതുന്നുവെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യു.എസിലേക്ക് കൊക്കെയ്ൻ വ്യാപകമായി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് കൊളംബിയയെന്ന് ട്രംപ് ആരോപിച്ചു.
നേരത്തെ വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ലെന്ന് അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ രംഗത്തെത്തിയിരുന്നു. വെനസ്വേലയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ വരുത്താൻ വെനസ്വേലക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് വെനസ്വേലക്കെതിരായ യുദ്ധമല്ലെന്ന് എൻ.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ റുബിയോ പറഞ്ഞു. മയക്കുമരുന്ന് കച്ചവടക്കാരുമായിട്ടാണ് ഞങ്ങളുടെ യുദ്ധം. ഇതാണ് ഇപ്പോൾ രാജ്യത്തിന്റെ നയമെന്നും റുബിയോ പറഞ്ഞു. മയക്കുമരുന്നുമായി യു.എസിനെ ലക്ഷ്യമാക്കി വരുന്ന ബോട്ടുകൾ പിടിച്ചെടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.jpg)


