ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയില്‍ ; സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയെന്ന് മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ്
ട്രംപ് മറുപടി പറയണം, അല്ലെങ്കില്‍ കറുത്ത കാലം വരുമെന്നും ഖമനേയിയുടെ ഉപദേഷ്ടാവ് പറയുന്നു.
ഇറാന്‍ - യുഎസ് സമാധാന ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയിലെന്ന് ഇറാന്‍. ചര്‍ച്ചകള്‍ വഴി മുട്ടിയെന്നും യുദ്ധം വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്‌സിന്‍ റിയാസി വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അമേരിക്കന്‍ - ഇറാന്‍ ചര്‍ച്ച കടുത്ത പ്രതിസന്ധിയിലാണെന്നും സംഘര്‍ഷം വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും മൊഹ്‌സിന്‍ റിയാസി വ്യക്തമാക്കി. ചര്‍ച്ചകള്‍ വഴിമുട്ടി. ഇതിന് ട്രംപ് മറുപടി പറയണം, അല്ലെങ്കില്‍ കറുത്ത കാലം വരുമെന്നും ഖമനേയിയുടെ ഉപദേഷ്ടാവ് പറയുന്നു. ചര്‍ച്ചയോ ധാരണയോ ഉണ്ടാകാത്ത സാഹചര്യത്തില്‍ യുദ്ധം വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്ന് മൊഹ്‌സിന്‍ റിയാസി വ്യക്തമാക്കി.
ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം ട്രംപും അമേരിക്കയുമാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഖമനേയിയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഈ സാഹചര്യത്തില്‍ നടക്കില്ലെന്നും ഇപ്പോള്‍ പന്ത് ട്രംപിന്റെ കോര്‍ട്ടിലെന്നും ഖമനേയിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇറാന്‍ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും പുതിയൊരു കരാറിലെത്താനുമുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
.jpg)

