അമേരിക്കയും ഇറാനും തമ്മില്‍ സമാധാനക്കരാര്‍ ; ആദ്യഘട്ട ചര്‍ച്ച ജനീവയില്‍ പൂര്‍ത്തിയായി

The ice has melted..! America-Iran peace deal announced, to be signed on the 19th

ഇറാന്‍ പ്രതിനിധി സംഘത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എന്നിവരാണ് ഉണ്ടായിരുന്നത്.

അമേരിക്കയും ഇറാനും തമ്മില്‍ സമാധാനക്കരാര്‍ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചര്‍ച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ പൂര്‍ത്തിയായി. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും മേശപ്പുറത്ത് ഒന്നിച്ചിരിക്കുന്നത്.

ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പങ്കെടുത്തു.ഇറാന്‍ പ്രതിനിധി സംഘത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എന്നിവരാണ് ഉണ്ടായിരുന്നത്. ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഭരണകൂട പ്രതിനിധികളും മധ്യസ്ഥതയ്ക്കായി ചര്‍ച്ചയില്‍ പങ്കെടുത്തു.ലെബനനിലെ അടിയന്തര വെടിനിര്‍ത്തല്‍, ഇറാന്റെ ആണവസമ്പുഷ്ടീകരണ ശേഷി എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ചര്‍ച്ചയായത്. മേഖലയിലെ വന്‍ശക്തികള്‍ തമ്മിലുള്ള സമാധാനം പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags