അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്

deal

ഇറാന്‍ കൃത്യമായി പെരുമാറിയില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചെന്നാണ് പ്രതികരണം. ഇതൊരു താല്‍ക്കാലിക ധാരണ മാത്രമാണെന്നും ഇറാന്‍ കൃത്യമായി പെരുമാറിയില്ലെങ്കില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഫ്രാന്‍സിലെ എവിയന്‍ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം

Tags