അമേരിക്ക- ഇറാന്‍ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും
Aug 17, 2026, 08:29 IST
ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടത് അതീവ പ്രധാനമായ വിഷയമാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വ്യക്തമാക്കി.
അമേരിക്ക- ഇറാന്‍ ധാരണാപത്രത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും . ഉറപ്പുകള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറായാല്‍ ഹോര്‍മുസ് ജലപാത വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത മാര്‍ഗങ്ങളെക്കുറിച്ച് ഒമാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അബ്ബാസ് അരഗ്ചി പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടത് അതീവ പ്രധാനമായ വിഷയമാണെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വ്യക്തമാക്കി.
ഹോര്‍മുസ് ജലപാത വീണ്ടും തുറക്കുന്നത് ജൂണില്‍ ഒപ്പുവച്ച ഇറാന്‍ - അമേരിക്ക ധാരണാപത്രം അമേരിക്ക പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അരഗ്ചി പറഞ്ഞു. ജലപാത തുറക്കാനുള്ള ശ്രമങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ പറഞ്ഞു.
.jpg)

