യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും നാലാമത്തെ കുഞ്ഞ് പിറന്നു

j d vance

അലേക് നീല്‍ വാന്‍സ് എന്നാണ് പേരെന്നും അദ്ദേഹം അറിയിച്ചു.

യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും നാലാമത്തെ കുഞ്ഞ് പിറന്നു. ജെ ഡി വാന്‍സ് തന്നെയാണ് ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അലേക് നീല്‍ വാന്‍സ് എന്നാണ് പേരെന്നും അദ്ദേഹം അറിയിച്ചു.

മെറിലാന്‍ഡിലെ വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലായിരുന്നു ഉഷ വാന്‍സിന്റെ പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞനിയനെ കാണാനായതില്‍ മക്കളെല്ലാം അതിയായ സന്തോഷത്തിലാണെന്നും ജെ ഡി വാന്‍സ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. ആശുപത്രിയിലെ മികച്ച പരിചരണത്തിന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.

ജെ ഡി വാന്‍സും ഇന്ത്യന്‍ വംശജരുടെ മകളായ ഉഷ വാന്‍സും 2014-ലാണ് വിവാഹിതരായത്. ദമ്പതിമാരുടെ മൂത്തമകനായ ഇവാന്‍ വാന്‍സ് 2017-ല്‍ ജനിച്ചു. 2020-ലായിരുന്നു രണ്ടാമത്തെ മകനായ വിവേക് വാന്‍സിന്റെ ജനനം. തൊട്ടടുത്ത വര്‍ഷം മകള്‍ മിരാബെല്‍ വാന്‍സും പിറന്നു

Tags