ഇറാനെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനായി കരമാര്‍ഗ്ഗം ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നെന്ന് സൂചന
വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക, സൈനികേതര മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്തുന്നതിനായി കരമാര്‍ഗ്ഗം ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഇസ്രയേലും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്കിലെ നാവിക ഉപരോധം അതിന്റെ പരിധിയിലെത്തിയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലയിരുത്തല്‍. വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപും നെതന്യാഹുവും ഈ കര ഉപരോധ പദ്ധതിയെക്കുറിച്ചും മറ്റ് ചില സൈനിക, സൈനികേതര മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി 'ദി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും പൂര്‍ണ്ണമായി തടഞ്ഞാല്‍ എന്തുസംഭവിക്കുമെന്ന് ഒരു മുതിര്‍ന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ കര ഉപരോധം വിജയിക്കണമെങ്കില്‍ ഇറാഖ്, തുര്‍ക്കി, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍, അര്‍മേനിയ, അസര്‍ബെയ്ജാന്‍ തുടങ്ങിയ ഇറാന്റെ അയല്‍രാജ്യങ്ങളുടെ സഹകരണം ആവശ്യമാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ ഉപരോധത്തില്‍ പങ്കെടുത്താല്‍ ഇറാനില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരും. ഇറാനിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം നിയന്ത്രിക്കാന്‍ ഈ രാജ്യങ്ങളെ കൊണ്ട് സമ്മതിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇസ്രായേലിനും കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ പദ്ധതി പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ഇറാനെ സാമ്പത്തികമായി തളര്‍ത്താന്‍ കര ഉപരോധം ഫലപ്രദമാണെന്ന് വിരമിച്ച യുഎസ് ജനറല്‍ ഷോണ്‍ മക്ഫാര്‍ലാന്‍ഡ് അഭിപ്രായപ്പെട്ടു.
.jpg)

