റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100% വരെ തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം ; അന്താരാഷ്ട്ര വേദിയില്‍ എതിര്‍പ്പറിയിക്കാന്‍ ഇന്ത്യ
100% തീരുവ വരെ ഏര്‍പ്പെടുത്താനുള്ള അധികാരം ഡോണള്‍ഡ് ട്രംപിന് യു എസ് കോണ്‍ഗ്രസ് നല്‍കിയതോടെ ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100% വരെ തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിര്‍പ്പറിയിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്രസഭയില്‍ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകള്‍ക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും. വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ജി ഇരുപത് യോഗത്തിലും ഇക്കാര്യം ഉന്നയിക്കും.
ഈ മാസം 24 ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ഡോണള്‍ഡ് ട്രംപ് നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ എന്തുണ്ടാകുമെന്നും ഇന്ത്യ നിരീക്ഷിക്കുകയാണ്. അതേസമയം 100% തീരുവ വരെ ഏര്‍പ്പെടുത്താനുള്ള അധികാരം ഡോണള്‍ഡ് ട്രംപിന് യു എസ് കോണ്‍ഗ്രസ് നല്‍കിയതോടെ ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
.jpg)

