ഇസ്രയേലിന് 20,000 അസാള്‍ട്ട് റൈഫിളുകള്‍ കൈമാറാന്‍ അമേരിക്ക; ബൈഡന്‍ അപകടം മനസിലാക്കി ഒഴിവാക്കിയ കരാറിന് അനുമതി നല്‍കി ട്രംപ്

Donald Trump
Donald Trump

20,000-ത്തില്‍ അധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് വില്‍ക്കാനുള്ള ആയുധകരാറാണിത്.

അമേരിക്കയുടെ കൈവശമിരിക്കുന്ന ഏറ്റവും പ്രഹര ശേഷിയുള്ള അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് കൈമാറാന്‍ തീരുമാനിച്ച് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍. ജോ ബൈഡന്‍ സര്‍ക്കാര്‍ മരവിപ്പിച്ച തീരുമാനത്തിലാണ് ട്രംപ് അനുകൂലനിലപാട് സ്വീകരിച്ചിരിക്കുന്നത്.

20,000-ത്തില്‍ അധികം യുഎസ് നിര്‍മിത അസാള്‍ട്ട് റൈഫിളുകള്‍ ഇസ്രയേലിന് വില്‍ക്കാനുള്ള ആയുധകരാറാണിത്.

അസാള്‍ട്ട് റൈഫിളുകള്‍ പലസ്തീനില്‍ താമസിക്കുന്ന ഇസ്രയേലി പൗരന്മാരുടെ കയ്യിലെത്തിയേക്കുമെന്നും അവര്‍ അത് ദുരുപയോഗം ചെയ്‌തേക്കുമെന്നുമുള്ള ആശങ്ക മുന്‍നിര്‍ത്തിയാണ് ഈ തോക്കുകച്ചവടം ബൈഡന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരുന്നത്.

യുഎസും ഇസ്രയേലും തമ്മിലുള്ള വമ്പന്‍ ആയുധ കരാറുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ ഇടപാടാണ് ഈ തോക്ക് വില്‍പനയുടേതെങ്കിലും അതിന്റെ അപകടസാധ്യത മുന്നില്‍ക്കണ്ടാണ് ബൈഡന്‍ ഭരണകൂടം മുന്നോട്ടുപോകാതിരുന്നത്. കപ്പലുകള്‍ വരെ തുളയ്ക്കാനുള്ള പ്രഹരശേഷിയുള്ള തോക്കുകളാണിത്.

Tags