അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ 20 കാരൻ മരിച്ചു

20-year-old dies in wild elephant attack in Athirappilly
20-year-old dies in wild elephant attack in Athirappilly


തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ആക്രമണം. കൂട്ടുക്കാരോടൊപ്പം തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.

ആനയെ കണ്ട സെബാസ്റ്റ്യനും കൂട്ടുക്കാരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് ആന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.നിലവിൽ യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർ‌ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags

News Hub