ഇറാന്‍ തീരത്തേക്ക് പോയ കപ്പല്‍ ആക്രമിച്ച് അമേരിക്ക ; ഉപരോധം മറികടന്നതിനാലെന്ന് സെന്‍ട്രല്‍ കമാന്‍ഡ്

usa iran

ഓയില്‍ ടാങ്കര്‍ കപ്പലായി എംടി ഹസ്‌ന ഗള്‍ഫ് ഓഫ് ഒമാനില്‍ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാന്‍ തുറമുഖത്തേക്ക് എത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 

ഇറാന്‍ തീരത്തേക്ക് പോയ കപ്പല്‍ ആക്രമിച്ച് അമേരിക്കന്‍ സേന. ഇറാന്‍ പതാക വഹിക്കുന്ന കപ്പല്‍ ആയ എംടി ഹസ്‌നയ്ക്ക് നേരെയാണ് അമേരിക്കന്‍ സേനയുടെ ആക്രമണം നടന്നത്. കപ്പല്‍ നാവിക ഉപരോധം മറികടക്കാന്‍ ശ്രമിച്ചെന്നു സെന്‍ട്രല്‍ കമാന്‍ഡ് വാദിക്കുന്നത്. ഓയില്‍ ടാങ്കര്‍ കപ്പലായി എംടി ഹസ്‌ന ഗള്‍ഫ് ഓഫ് ഒമാനില്‍ വച്ച് യുഎസ് ഉപരോധം മറികടന്ന് ഇറാന്‍ തുറമുഖത്തേക്ക് എത്താന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. 

അമേരിക്കന്‍ ഉപരോധം മറികടക്കരുതെന്ന് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും പാലിക്കാതെ വന്നതോടെയാണ് ആക്രമിച്ചതെന്നാണ് സെന്‍ട്രല്‍ കമാന്‍ഡ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ യുഎസ്എസ് അബ്രഹാം ലിങ്കണില്‍ നിന്ന് അമേരിക്കന്‍ നാവിക സേനയും എഫ് എ18 സൂപ്പര്‍ ഹോണറ്റ് ഇറാനിയന്‍ കപ്പലിന് നേരെ പ്രയോഗിച്ചു. നിരവധി 20 മില്ലി മീറ്റര്‍ നീളമുള്ള തിരകള്‍ ഉപയോഗിച്ചുവെന്നാണ് സെന്‍ട്രെല്‍ കമാന്‍ഡ് വിശദമാക്കുന്നത്. നിലവില്‍ ഈ കപ്പല്‍ ഇറാന്‍ തുറമുഖത്തേക്ക് നീങ്ങുന്നില്ലെന്നാണ് അമേരിക്ക വിശദമാക്കുന്നത്.

Tags