തുടര്‍ച്ചയായ ആറാം ദിനവും ഇറാനില്‍ യുഎസ് ആക്രമണം

Iran's missile drone attack on US military bases in Kuwait and Bahrain

കുവൈറ്റും ജോര്‍ദാനും അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ തിരിച്ചടി തുടരുകയാണ്.

തുടര്‍ച്ചയായ ആറാം ദിനവും ഇറാനില്‍ യുഎസ് ആക്രമണം. ബന്ദര്‍ അബ്ബാസിലെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുടനീളം ഉണ്ടായ ആക്രമണങ്ങളില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 

കുവൈറ്റും ജോര്‍ദാനും അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലല്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്. ബഹ്റൈനില്‍ യുഎസ് സൈനിക താവളത്തില്‍ യുദ്ധ വിമാനത്തെ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നു. ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റും അറിയിച്ചു.

Tags