വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധിയിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി യുഎസ്
വാഷിംഗ്ടൺ: യുഎസിൽ ഉപരിപഠനത്തിനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി. സംശയാസ്പദമായ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് വ്യാജരേഖകൾ ചമച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻറ് അറിയിച്ചു.
വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനകാലത്തോ അതിന് ശേഷമോ 12 മാസം മുതൽ 24 മാസം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതാണ് ഒപിടി വ്യവസ്ഥ. എച്ച്-വൺബി (H-1B) വിസയിലേക്ക് മാറാനുള്ള ഒരു പ്രധാന മാർഗ്ഗം കൂടിയാണിത്. എന്നാൽ ഈ പദ്ധതി ഇപ്പോൾ തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഐസിഇ ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
.jpg)

