സോഫ്റ്റ്​വെയർ കയറ്റുമതിക്കും തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്

us
us

ന്യൂഡൽഹി: സോഫ്റ്റ്​വെയർ കയറ്റുമതിക്കും തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്. ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് തീരുമാനം. ഇതോടെ വലിയൊരു വിപണിയാകും ഇന്ത്യൻ സോഫ്റ്റ്​വെയർ മേഖലക്ക് നഷ്ടമാവുക. ആഗോളതലത്തിലെ വാണിജ്യമേഖലയിൽ ഇന്ത്യൻ ഐ.ടി മേഖലക്ക് വലിയ തിരിച്ചടി നേരിടുകയാണ്. ഇതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളിയുമുണ്ട്. ഇതിനെല്ലാം ഇടയിലാണ് തീരുവയിലൂടെ യു.എസ് ഭീഷണി ഉയർത്തുന്നത്

tRootC1469263">

283 ബില്യൺ ഡോളർ മൂല്യമുള്ളതാണ് ഇന്ത്യയുടെ ഐ.ടി വ്യവസായം. ടാറ്റ കൺസൾട്ടൻസി സർവീസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, വിപ്രോ തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളുടേയെല്ലാം വരുമാനത്തിന്റെ 60 ശതമാനവും യു.എസിൽ നിന്നാണ് വരുന്നത്.

യു.എസും കൂടി സോഫ്റ്റ്​വെയർ കമ്പനികൾക്ക് നികുതി ചുമത്തിയാൽ അത് ഇരട്ട നികുതിയായി മാറും. നികുതിക്കൊപ്പം യു.എസ് വിസാചട്ടങ്ങൾ കടുപ്പിക്കുന്നതും സോഫ്റ്റ്​വെയർ കമ്പനികൾക്ക് തിരിച്ചടിയാണ്. ഇതുവരെ ഐ.ടി കമ്പനികൾക്ക് നികുതി ചുമത്താനുള്ള പദ്ധതിയൊന്നും യു.എസ് ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. എങ്കിലും യു.എസ് നികുതി ഏർപ്പെടുത്തുമെന്ന നിരവധി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 

Tags