യുഎസ് വെടിവെപ്പ് ; അക്രമി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് കാഷ് പട്ടേലിനെ മാത്രം

kash parel

ഇയാള്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.

വാഷിങ്ടണിലെ ഹില്‍റ്റന്‍ ഹോട്ടലില്‍ യുഎസ് പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചു നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാലിഫോര്‍ണിയയിലെ ടൊറന്‍സില്‍ നിന്നുള്ള എഞ്ചിനീയറായ കോള്‍ തോമസ് അലന്‍ (31) ആണ് പിടിയിലായത്. ഇയാള്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്.
പ്രതി തന്റെ ലക്ഷ്യപട്ടികയില്‍ നിന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലിനെ മാത്രമാണ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് അലന് വ്യക്തമായ ഒരു പ്ലാന്‍ ഉണ്ടായിരുന്നു. അതെല്ലാം അയാള്‍ എഴുതിവച്ചിരുന്നു. വെടിയുതിര്‍ക്കുന്നതിന് ഏകദേശം പത്തുമിനിറ്റ് മുമ്പ് കുടുംബാംഗങ്ങള്‍ക്ക് അയച്ച മാനിഫെസ്റ്റോയില്‍ താന്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്നും അലന്‍ വ്യക്തമാക്കിയിരുന്നു.
എന്തുകൊണ്ടാണ് കാഷ് പട്ടേലിനെ തന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ അലന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ തന്റെ ന്യായീകരണവും മാനിഫെസ്റ്റോയില്‍ അലന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ഈ ആക്രമണത്തെ പ്രതി വിശേഷിപ്പിച്ചിരിക്കുന്നത്.
രണ്ട് കൈത്തോക്കുകളും ഒരു ഷോട്ട്ഗണും ഉള്‍പ്പെടെ മൂന്ന് ആയുധങ്ങളുമായാണ് അലന്‍ വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ എത്തിയത്.

Tags