ഇറാന്റെ ഷഹീദ് ഡ്രോണുകൾ വലിയ വെല്ലുവിളി ഉയർത്തുന്നു ; യുഎസ്
Mar 6, 2026, 19:19 IST
വാഷിംഗ്ടൺ: ഇറാന്റെ ഷഹീദ് ഡ്രോണുകൾ വലിയ വെല്ലുവിളി ഉയർത്തുന്നതായി അമേരിക്കൻ സൈന്യത്തിന്റെ വിലയിരുത്തൽ. ഡ്രോണാക്രമണം മുഴുവനായി തടയാൻ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിക്കില്ലെന്നും ട്രംപ് ഭരണകൂടം വിലയിരുത്തി.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നുമാണ് ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിശദീകരിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രശ്‌നമാണ് ഈ ഡ്രോണുകൾ സൃഷ്ടിക്കുന്നതെന്ന് ഇരുവരും സമ്മതിച്ചു.
ചൊവ്വാഴ്ച കാപ്പിറ്റോൾ ഹില്ലിൽ യുഎസ് കോൺഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ ഇക്കാര്യം വ്യക്തമാക്കിയത്.
.jpg)


