3 ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നെത്തും
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയാകും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് മുംബൈയില്‍ എത്തുന്ന മാര്‍ക്കോ റൂബിയോയുമായി വൈകിട്ട് നാല് മണിക്കാവും എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തുക. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയാകും.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് 100% വരെ അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള നീക്കം അമേരിക്ക രണ്ടു മാസത്തേക്ക് മരവിപ്പിച്ചിരുന്നു. ഊര്‍ജ്ജ രംഗത്തെ സഹകരണം രണ്ട് രാജ്യങ്ങളും ചര്‍ച്ച ചെയ്യും. റഷ്യ-യുക്രൈന്‍ സംഘര്‍ഷം, പശ്ചിമേഷ്യന്‍ സംഘര്‍ഷം എന്നിവ പരിഹരിക്കുന്നതിനുള്ള നടപടികളും വിലയിരുത്തും.
നാളെ മുംബൈയില്‍ നിന്ന് ജാംനഗറിലേക്ക് പോകുന്ന മാര്‍ക്കോ റൂബിയോ റിലയന്‍സിന്റെ റിഫൈനറിയും സന്ദര്‍ശിക്കും. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ന് മുംബൈയില്‍ എത്തുന്നുണ്ട്. യുഎഇ വിദേശകാര്യ മന്ത്രിയുമായും എസ് ജയശങ്കര്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ ഇരുനൂറ്റിയമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ചടങ്ങും മുംബൈയില്‍ നടക്കും.
.jpg)


