വെടിനിര്‍ത്തലിനായി ഇറാന്‍ യാചിച്ചെന്ന് അമേരിക്ക
നേതൃത്വം ദുര്‍ബലപ്പെടുത്തുകയും സൈനിക ശേഷി ഇല്ലാതാക്കിയതും മൂലമാണ് ഇറാന്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചത്.
വന്‍തോതിലുള്ള ആക്രമണ പരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്ക് കനത്ത പ്രഹരമാണ് അമേരിക്ക ഏല്‍പ്പിച്ചതെന്നും വെടിനിര്‍ത്തലിായി അവര്‍ യാചിക്കുകയായിരുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്.
ഇറാന്‍ അപമാനിതമായെന്നും പ്രായോഗികമായി മറ്റു വഴിയുണ്ടായില്ലെന്നും അതിനാലാണ് വെടിനിര്‍ത്തലിന് തയ്യാറായി ചര്‍ച്ചയ്ക്കു സന്നദ്ധമായതെന്നും വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നേതൃത്വം ദുര്‍ബലപ്പെടുത്തുകയും സൈനിക ശേഷി ഇല്ലാതാക്കിയതും മൂലമാണ് ഇറാന്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഒരു കരാറിലെത്തുന്നതാണ് മികച്ചതെന്ന് ഇറാന്‍ ഭരണകൂടം മനസിലാക്കി. ഇറാന്‍ നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കാനായി. ഇറാന്‍ ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കില്ലെന്ന് വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നു. അവരുടെ വിധി നമ്മള്‍ നിയന്ത്രിക്കുന്നു. മറിച്ചല്ല. അതിനാലാണ് അവര്‍ ചര്‍ച്ചയ്ക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)


