ഇറാന്റെ കപ്പല്‍ ആക്രമണത്തില്‍ തിരിച്ചാക്രമണം നടത്തി യുഎസ് ; ഹോര്‍മുസ് സുരക്ഷിത ഇടനാഴി അടച്ച് ഇറാന്‍
ഹോര്‍മുസ് കടലിടുക്കില്‍ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമന്‍ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകള്‍ ഇറാന്‍ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിനുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി. ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിനു തിരിച്ചടിയയാണ് യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോര്‍മുസ് കടലിടുക്കില്‍ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമന്‍ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകള്‍ ഇറാന്‍ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാന്റെ ആക്രമണത്തില്‍ ഒരു ഡ്രോണ്‍ കപ്പലില്‍ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകള്‍ തകര്‍ത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. സിങ്കപ്പൂര്‍ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാന്‍ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ഇറാന്‍ നല്‍കിയ റൂട്ടിലൂടെ അല്ലാതെ പോയാല്‍ ഇന്‍ഷുറന്‍സോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാന്‍ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
.jpg)

