യു എന്‍ പൊതുസഭയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ചര്‍ച്ച നടത്താന്‍ തയാറെന്ന് ട്രംപ്

Trump

അമേരിക്ക ഇനി ഇറാനിലേക്ക് ആക്രമണം നടത്തിയാല്‍ വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.

യു എന്‍ പൊതുസഭയ്ക്കിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

അമേരിക്ക ഇനി ഇറാനിലേക്ക് ആക്രമണം നടത്തിയാല്‍ വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണ പദ്ധതി തയാറാക്കിയതായി വിവരം ലഭിച്ചുവെന്നും ഇറാന്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന ഡ്രോണ്‍ വെടിവച്ചിട്ടതായി ഇറാന്‍ സൈന്യം അറിയിച്ചു.
അമേരിക്കയുമായുള്ള ഏതൊരു ചര്‍ച്ചയ്ക്കും മുമ്പായി അമേരിക്കയെ മേഖലയില്‍ നിന്നും പുറന്തള്ളണമെന്നും വിനാശകരമായ പ്രഹരം ഏല്‍പിക്കണമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. യു എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യൂയോര്‍ക്കിലേക്ക് തിരിക്കും.

ഇറാനെ നശിപ്പിക്കുകയോ സാമ്പത്തികമായി തകര്‍ക്കുകയോ കരാറിലെത്തുകയോ ആണ് അമേരിക്കയ്ക്ക് മുന്നിലുള്ള വഴിയെന്ന് ട്രംപ് തുറന്നുപറഞ്ഞു. അമേരിക്ക- ഇറാന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായുള്ള മധ്യസ്ഥശ്രമം തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Tags