ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

US President Donald Trump says ceasefire with Iran has ended

അങ്കാറ: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ ചര്‍ച്ചകള്‍ ഇനിയില്ല. ഇനി അവരുമായി യാതൊരു ഇടപാടുകള്‍ക്കും താനില്ല. ഇറാനുമായി ചര്‍ച്ച ചെയ്തു സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അങ്കാറയില്‍ നാറ്റോ ഉച്ചകോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനികള്‍ കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ രാത്രി ഇറാനില്‍ നിന്നുള്ള അപകടകാരികളായ ആളുകള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് യുഎസ് തിരിച്ചടി നല്‍കിയത്. കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ സൈന്യമാണെന്ന് യുഎസ് ആരോപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള ശിക്ഷയാണ് പുതിയ സൈനിക നടപടിയെന്നാണ് യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയത്.

Tags