ചൈനീസ് പ്രസിഡന്റ് അമേരിക്കയില്‍, ഷി ജിന്‍പിങിന് രാജകീയ വരവേല്‍പ്പ് നല്‍കി ട്രംപ്, നേരിട്ടെത്തി സ്വീകരിച്ചു

xi

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഷി ജിന്‍പിങ്ങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്.

പതിനൊന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്കയിലെത്തി. വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ഷി ജിന്‍പിങിന് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും പത്‌നി പെങ് ലിയുവാന്റെക്കും റെഡ് കാര്‍പെറ്റ് സ്വീകരണം ഒരുക്കിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ഷി ജിന്‍പിങ്ങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് ട്രംപ് ഒരുക്കിയത്. ചൈനീസ് നേതാവിനായുള്ള ആദരവിന്റെ ഭാഗമായാണ് വിമാനത്താവളത്തിലെത്തി തന്നെ സ്വീകരിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

വാഷിംഗ്ടണില്‍ നടക്കുന്ന നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇറാന്‍ യുദ്ധം, തായ്വാന്‍ വിഷയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വ്യാപാരതീരുവകള്‍ എന്നിവ പ്രധാന വിഷയങ്ങളാകും. പ്രത്യേകിച്ച്, ഈ വര്‍ഷം കാലാവധി അവസാനിക്കുന്ന അമേരിക്ക-ചൈന വ്യാപാരക്കരാര്‍ നീട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. വൈറ്റ് ഹൗസില്‍ ഒരുക്കുന്ന ഔദ്യോഗിക വിരുന്നിന് പുറമെ ഇരു നേതാക്കളും തമ്മിലുള്ള ദീര്‍ഘനേരത്തെ കൂടിക്കാഴ്ച ആഗോള സാമ്പത്തിക, നയതന്ത്ര മേഖലകളില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags