ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള പായ്ക്കപ്പൽ തകർത്ത് യുഎസ് സൈന്യം

GulfofOman

ഒമാൻ ഉൾക്കടലിൽ ഇറാനുമായി ബന്ധമുള്ള പായക്കപ്പൽ അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ്  തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകളെ നിരീക്ഷിക്കുകയും ലക്ഷ്യമിടുകയും ചെയ്തതിനെത്തുടർന്നാണ് കപ്പലിന് നേരെ സൈനിക നടപടിയുണ്ടായത് എന്നാണ് സെന്റ്‌കോം നൽകിയ വിശദീകരണം. 

പായ്ക്കപ്പൽ തകർക്കുന്നതിന് മുൻപ് അതിലുണ്ടായിരുന്ന ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി സെന്റ്‌കോം സ്ഥിരീകരിച്ചു. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

Tags