ചൈനക്ക് വേണ്ടി ചാരപ്രവര്‍ത്തനം, കേസിന് പിന്നാലെ അമേരിക്കയില്‍ മേയര്‍ രാജി വെച്ചു

california mayor

അര്‍ക്കാഡിയയിലെ മേയറായ എലീന്‍ വാങ് ചൈനീസ് സര്‍ക്കാരിന്റെ അനധികൃത ഏജന്റായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു കേസ്.

 ചൈനക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുള്ള കേസിന് പിന്നാലെ അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയിലുള്ള അര്‍ക്കേഡിയ നഗരത്തിലെ മേയര്‍ രാജിവെച്ചു. 58-കാരിയായ ഐലീന്‍ വാംഗ് ആണ് രാജി വെച്ചത്. അര്‍ക്കാഡിയയിലെ മേയറായ എലീന്‍ വാങ് ചൈനീസ് സര്‍ക്കാരിന്റെ അനധികൃത ഏജന്റായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു കേസ്. ചൈനീസ് ഭരണകൂടത്തിന് വേണ്ടി യു.എസില്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റം ഇവര്‍ സമ്മതിച്ചു. പിന്നാലെ എലീന്‍ മേയര്‍ പദവിയില്‍ നിന്നും രാജി വെക്കുകയായിരുന്നു. യുഎസ് സര്‍ക്കാരിനെ അറിയിക്കാതെ വിദേശ രാജ്യത്തിന് വേണ്ടി ചാരവൃത്തിയിലേര്‍പ്പെട്ടു എന്ന കുറ്റമാണ് ഐലീനെതിരെ ചുമത്തിയത് പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

2020 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് എലീന്‍ ചൈനക്ക് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയത്. ചൈനീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നും ഇതിനായി 'യുഎസ് ന്യൂസ് സെന്റര്‍' എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചു എന്നുമാണ് മേയര്‍ക്കെതിരെ ആരോപിക്കപ്പെച്ച കുറ്റം. വാംഗിന്റെ മുന്‍ പ്രതിശ്രുത വരന്‍ യാവോനിംഗ് മൈക്ക് സണ്‍ ഇതേ കുറ്റത്തിന് നിലവില്‍ നാല് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇയാളാണ് വാംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കൈകാര്യം ചെയ്തിരുന്നത്.

2022 നവംബറില്‍ ആണ് എലീന്‍ അര്‍ക്കാഡിയ മേയറാകുന്നത്. ലോസ് ഏഞ്ചല്‍സിന് സമീപമുള്ള അര്‍ക്കേഡിയ നഗരത്തില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരാണ്. ചൈനീസ് വംശജരായ വലിയൊരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്. തന്റെ വ്യക്തിജീവിതത്തിലുണ്ടായ തെറ്റായ ബന്ധങ്ങളാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും, നഗരത്തോടുള്ള സ്‌നേഹത്തില്‍ മാറ്റമില്ലെന്നും എലീന്‍ വാങ് രാജിക്ക് പിന്നാലെ തന്റെ അഭിഭാഷകര്‍ മുഖേന പ്രസ്താവനയിറക്കിയിട്ടുണ്ട്.

Tags