ഹൂതികള്‍ക്കെതിരേ യുഎസും ഇറങ്ങിയേക്കും ; ആക്രമണത്തില്‍ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും മിസൈല്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് പ്രതികരണം.
യെമനിലെ ഹൂതികള്‍ക്കെതിരെ സൗദി അറേബ്യ നടത്തുന്ന സൈനിക നടപടിയില്‍ അമേരിക്കയും പങ്കുചേര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദിക്കൊപ്പം ആക്രമണത്തില്‍ പങ്കാളിയാകുന്ന കാര്യം പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും മിസൈല്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് പ്രതികരണം. സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടില്ലെന്ന നിലാപാടാണ് യുഎസ് ഇതുവരെ എടുത്തിരുന്നത്.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിലെ ആഭ്യന്തര സര്‍വീസുകള്‍ക്കായുള്ള ടെര്‍മിനല്‍ മൂന്നും നാലും ഉള്‍പ്പെടെയുള്ള സമുച്ചയത്തിന് നേരെയാണ് മിസൈല്‍ പതിച്ചത്. റിയാദിലേക്കുള്ള വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. കുവൈത്ത് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി. സംഭവത്തില്‍ ഹൂതികള്‍ പ്രതികരിച്ചിട്ടില്ല.
.jpg)


