യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു
മിനാബ്: ഇറാനിൽ യുഎസ് - ഇസ്രയേൽ സംയുക്തമായി നടത്തിയ മിസേൽ ആക്രമണത്തിൽ 51 കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകൾ. തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ സ്കൂളിലാണ് മിസൈൽ പതിച്ചത്. മരിച്ചവരെല്ലാം പെൺകുട്ടികളാണെന്നാണ് വിവരം.
മിസൈൽ ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ കൂട്ടിച്ചേർത്തു.
tRootC1469263">അതേസമയം ആക്രമണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിച്ചു.
.jpg)


