ഇറാനിലെ നഗരങ്ങളില്‍ രാത്രി ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇസ്രയേലും
Mar 15, 2026, 08:29 IST
അയല്‍ രാജ്യങ്ങളോട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ഇറാന്‍ വീണ്ടും ആവശ്യപ്പെട്ടു.
ഇറാനിലെ പ്രധാന നഗരങ്ങളില്‍ രാത്രി ആക്രമണം തുടര്‍ന്ന് അമേരിക്കയും ഇസ്രയേലും. ഇസ്ഫഹാന്‍ പ്രവിശ്യയില്‍ വിവിധയിടങ്ങളിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈനിക നടപടിയില്‍ ലെബനനില്‍ മരണം 826 ആയി.
അതിനിടെ, അയല്‍ രാജ്യങ്ങളോട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടാന്‍ ഇറാന്‍ വീണ്ടും ആവശ്യപ്പെട്ടു. മേഖലയില്‍ അമേരിക്കന്‍ സാന്നിധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാന്‍ അതാണ് മാര്‍ഗമെന്നും ഗള്‍ഫ് രാജ്യങ്ങളോട് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
tRootC1469263">.jpg)


