യു.എസിന് കനത്ത തിരിച്ചടി നൽകും ; ഇറാൻ
തെഹ്റാൻ: ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കയറ്റുമതിക്കുള്ള ഇളവുകൾ റദ്ദാക്കിയ അമേരിക്കൻ നടപടിക്കെതിരെയും, ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി ഇറാൻ. ഇസ്‌ലാമാബാദ് ധാരണാപത്രത്തിന്റെ നഗ്നമായ ലംഘനമാണ് യു.എസ് നടത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരിബാബാദി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച ഇസ്‌ലാമാബാദ് കരാറിലെ 1, 2, 10 വകുപ്പുകളുടെ ലംഘനമാണ് അമേരിക്കൻ നടപടികളെന്ന് ഗരിബാബാദി ‘എക്സി’ൽ കുറിച്ചു. ലബനാനിലെ സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രായേൽ) നീക്കങ്ങളെ പിന്തുണച്ചും, ഇറാനെതിരെ തുടർച്ചയായ ഭീഷണി മുഴക്കിയും കരാറിലെ വ്യവസ്ഥകൾ അമേരിക്ക നേരത്തെ തന്നെ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കരാർ ലംഘിച്ചുള്ള അമേരിക്കയുടെ ഇത്തരം നടപടികൾ വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ ദേശീയ സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ ഏത് നിമിഷവും ‘തീരുമാനപരമായ നടപടികൾ’ (സ്വീകരിക്കാൻ ഇറാൻ തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു.
.jpg)

