റഷ്യക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധ ബില്‍ പാസാക്കി; ഇന്ത്യക്കും ചൈനക്കും തീരുവ ഭീഷണി

Donald Trump

ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ നൂറു ശതമാനം തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന ബില്‍ പാസായി. അമേരിക്കന്‍ ജനപ്രതിനിധി സഭയാണ് 159ന് എതിരെ 262 വോട്ടിന് ബില്‍ പാസാക്കിയത്. ട്രംപ് ഒപ്പിടുന്നതോടെ നിയമമാകും. ഇത് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നൂറു ശതമാനം വരെ തീരുവ ഭീഷണി ഉയര്‍ത്തുന്നുണ്ട്. 

അതേസമയം, തീരുവ ഉടന്‍ ഉണ്ടാകില്ലെന്നും അന്തിമ തീരുമാനം പ്രസിഡന്റ് ട്രംപിന്റേത് ആണെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍. നികുതി ചുമത്തണോ എന്നതില്‍ ട്രംപിന്റെ തീരുമാനം നിര്‍ണായകമാകും. റഷ്യന്‍ ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍, എണ്ണക്കപ്പലുകള്‍ക്കെതിരെയും ഉപരോധം ശക്തമാക്കും.

Tags