ട്രംപിന് തിരിച്ചടി, യുദ്ധത്തിനെതിരെ അമേരിക്കന്‍ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി
Jun 4, 2026, 07:17 IST
കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിര്‍ദേശം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കന്‍ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ പ്രമേയമാണ് പാസാക്കിയത്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് സഭയുടെ നിര്‍ദേശം.
208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം വോട്ട് ചെയ്തു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വെക്കും. പാസായാല്‍ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്ക് പരിധി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയാണ്.
.jpg)

