യുഎസ് ഭരണകൂടത്തിന്‍റെ സമ്മർദ്ദം ; ഐആർജിസിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജന്റീന

Argentina

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിച്ച് അർജന്റീന. യുഎസ് ഭരണകൂടത്തിന്റെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് പ്രസിഡൻ്റ് ഹാവിയർ മിലെയുടെ തീരുമാനം. 1994-ൽ അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഐആർജിസിയുടെ പിന്തുണയുള്ള ഹിസ്ബുല്ലയാണെന്ന കണ്ടെത്തലാണ് നീക്കത്തിന് പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1994ൽ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെൻ്ററിന് നേരെയുണ്ടായ ആക്രമണത്തിൽ സ്ഫോടനത്തിൽ 85 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ലയാണ് സ്ഫോടനത്തിന് പിന്നിലെന്നും അവർക്ക് സൈനികവും സാമ്പത്തികവുമായ എല്ലാ പിന്തുണയും നൽകിയത് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് ആണെന്നുമായിരുന്നു അർജന്റീനയുടെ കണ്ടെത്തൽ.

.''ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, അല്ലെങ്കിൽ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമൂസിൽ പോയെടുത്തോ'' : ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ട്രംപ് 

വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത അടച്ചതോടെയാണ് വിവിധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്.

''ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തു തരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്. ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക, ഞങ്ങളുടെ കയ്യിൽ ധാരാളമുണ്ട്. അല്ലെങ്കിൽ വൈകിയെങ്കിലും നിങ്ങൾ കുറച്ച് ധൈര്യം സംഭരിച്ച് ഹോർമൂസിൽ പോയി അത് പിടിച്ചെടുക്കുക''- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

''നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്. നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തതുപോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസ് അവിടെയുണ്ടാവില്ല. ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക''- ട്രംപ് കൂട്ടിച്ചേർത്തു.

Tags