റഷ്യയ്‌ക്കെതിരെ പാസാക്കിയ പുതിയ ഉപരോധങ്ങള്‍ മരവിപ്പിച്ച് യുഎസ്

trump

സെലന്‍സ്‌കിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം.

റഷ്യയ്‌ക്കെതിരെ കോണ്‍ഗ്രസ് പാസാക്കിയ പുതിയ കടുത്ത ഉപരോധങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപ് അവ മരവിപ്പിച്ചു. യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ നിര്‍ണ്ണായക നീക്കം. പ്രാബല്യത്തില്‍ വരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ട്രംപിന്റെ തീരുമാനം. ഉപരോധം താല്‍ക്കാലികമായി നീട്ടിവെക്കുന്നത് യു.എസിന്റെ ദേശീയ താല്‍പ്പര്യത്തിന് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രിയാണ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കിയത്.

ഇതിനുമുമ്പ് റഷ്യയ്ക്ക് വീണ്ടും ഡീസല്‍ ആഗോള വിപണിയില്‍ വില്‍ക്കാന്‍ വഴിയൊരുക്കിയ ട്രംപിന്റെ തീരുമാനവും വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. റഷ്യന്‍ എണ്ണയും വാതകവും ഏറ്റവും കൂടുതല്‍ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതായിരുന്നു സെപ്റ്റംബറില്‍ പാസാക്കിയ നിയമം. കൂടാതെ വ്‌ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന റഷ്യന്‍ നേതാക്കള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' കപ്പലുകള്‍ എന്നിവയും ഉപരോധ പരിധിയില്‍ ഉണ്ടായിരുന്നു.

Tags