വിമാന വിലക്കിൽ ഇളവ് വരുത്താനൊരുങ്ങി യു.എസ്

flight

 ഇറാനും ഇറാഖിലെ നജഫ് നഗരത്തിനുമിടയിൽ സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് ഉപരോധത്തിൽ നിന്ന് താൽക്കാലിക ഇളവ് അനുവദിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം തയാറെടുക്കുന്നതായി റിപ്പോർട്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

 ഇറാനുമേൽ യു.എസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന്റെ ഭാഗമായി ഇറാഖ് കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചിരുന്നു. ഇറാഖ് സർക്കാർ അമേരിക്കയുമായി ചർച്ചകൾ നടത്തിവരികയാണെന്നും, അടുത്ത 48 മണിക്കൂറിനുള്ളിൽ സർവീസുകൾ സാധാരണ നിലയിലാകുമെന്നും ഇറാഖി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

Tags