'യുഎസിന്റെ എഫ്- 16 യുദ്ധവിമാനത്തെ ആക്രമിച്ചു'; അവകാശവാദവുമായി ഇറാന്‍ ആര്‍മി

f16

ആക്രമണത്തില്‍ യുദ്ധവിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഐആര്‍ജിസി പ്രതികരിച്ചു.

യുഎസിന്റെ എഫ്  16 യുദ്ധവിമാനത്തെ ആക്രമിച്ചതായി ഇറാന്‍ ആര്‍മിയുടെ അവകാശവാദം. പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലൂടെ പറന്ന യുഎസിന്റെ എഫ്-16 വിമാനത്തിന് നേരെ മിസൈല്‍ വിക്ഷേപിച്ചതായാണ് ഇറാന്‍ പറയുന്നത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ആക്രമണം. 

ആക്രമണത്തില്‍ യുദ്ധവിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി ഐആര്‍ജിസി പ്രതികരിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെന്നും ഇറാന്‍ അവകാശപ്പെട്ടു.

Tags