ഇറാനുമായുള്ള യുദ്ധം ശക്തമായികൊണ്ടിരിക്കെ യു എസിന്റെ അപ്രതീക്ഷിത നടപടി; കരസേന മേധാവിയെ പുറത്താക്കി അമേരിക്ക

US takes unexpected action as war with Iran intensifies; US dismisses Army chief

 വാഷിങ്ടൺ: ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം ശക്തമായികൊണ്ടിരിക്കെ കരസേന മേധാവിയെ അമേരിക്ക പുറത്താക്കിയാതായി വിവരം. കരസേന മേധാവി റാൻഡി ജോർജിനെയാണ് അമേരിക്ക പുറത്താക്കിയത്. സൈമിക മേധാവി സ്ഥാനത്ത് നിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെട്ടിരുന്നു.യുദ്ധത്തിനിടെ ഇങ്ങനെയൊരു നടപടി അപൂർവമെന്നാണ് വിലയിരുത്തൽ. റാൻഡിയെ പുറത്താക്കിയത് പെൻറഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ ടെൽ അവീവിലും, ദോഹയിലും, ദുബായിലും ഇറാന്‍റെ മിസൈൽ ആക്രമണ മുന്നറിയിപ്പുമായി സൈറണുകൾ മുഴങ്ങി. വ്യാഴാഴ്ച രാവിലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


 

Tags