2025-ൽ അമേരിക്ക ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

us

 കുടിയേറ്റ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2025-ൽ അമേരിക്ക ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇതിൽ എണ്ണായിരത്തോളം വിദ്യാർത്ഥി വിസകളും ഉൾപ്പെടുന്നു. മുൻ ഭരണകൂടത്തിന്റെ അവസാന വർഷമായ 2024-ൽ ഏകദേശം 40,000 വിസകളാണ് റദ്ദാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം വിസ റദ്ദാക്കൽ നടപടികൾ ഇരട്ടിയിലധികമായി വർദ്ധിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

tRootC1469263">

ഇതുവരെ ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായും ഇതിൽ 8,000 വിദ്യാർത്ഥി വിസകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 2,500 സ്പെഷ്യലൈസ്ഡ് വിസകളും ഉൾപ്പെടുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയെ സുരക്ഷിതമായി നിലനിർത്താൻ ഇത്തരം സാമൂഹിക വിരുദ്ധരെ ഞങ്ങൾ നാടുകടത്തുന്നത് തുടരും, എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ക്രിമിനൽ കേസുകളിൽ പ്രതികളായതോ ശിക്ഷിക്കപ്പെട്ടതോ ആയ വിദേശ പൗരന്മാരുടെ വിസകളാണ് പ്രധാനമായും റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വിദേശികളുടെ വിസകളും റദ്ദാക്കിയവയിട്ടുണ്ട്.

Tags