24 മണിക്കൂറില്‍ 6000 ടണ്ണിലേറെ ആയുധങ്ങള്‍ ഇസ്രയേലിലെത്തിച്ച് യുഎസ് ; വീണ്ടും യുദ്ധത്തിലേക്കെന്ന് ആശങ്ക
പുതിയ ആയുധ കയറ്റുമതി, ഇറാനെ സമ്മര്‍ദത്തിലാക്കി ചര്‍ച്ചയ്‌ക്കെത്തിക്കാനുള്ള നീക്കമാകാം എന്നാണ് വിലയിരുത്തല്‍.
യുഎസ് ഇറാനെതിരെ വീണ്ടും സൈനിക നടപടി ആലോചിക്കുന്നതിനിടെ ഇസ്രയേലിലക്ക് 24 മണിക്കൂറിനുള്ളില്‍ ഏകദേശം 6,500 ടണ്‍ സൈനിക ഉപകരണങ്ങളും ആയുധങ്ങളും അയച്ചതായി റിപ്പോര്‍ട്ടുകള്‍.
അമേരിക്കന്‍ സൈനിക കേന്ദ്രമായ സെന്റ്‌കോം പ്രസിഡന്റ് ട്രംപിനു മുന്നില്‍ ഇറാനെതിരെ വിവിധ സൈനിക പദ്ധതികള്‍ അവതരിപ്പിച്ചതായും വിവരങ്ങളുണ്ട്. ഇതില്‍ വ്യോമാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച്, രണ്ട് കപ്പലുകളും നിരവധി ചരക്കുവിമാനങ്ങളും ഉപയോഗിച്ചാണ് ഈ വന്‍ കയറ്റുമതി നടന്നത്. ഇതില്‍ വായുവിലും കരയിലും ഉപയോഗിക്കുന്ന ആയുധങ്ങള്‍, സൈനിക വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ശക്തമാണ്.അടുത്തിടെ നടന്ന യുദ്ധവും നാവിക ഉപരോധവും പ്രദേശത്തെ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
പുതിയ ആയുധ കയറ്റുമതി, ഇറാനെ സമ്മര്‍ദത്തിലാക്കി ചര്‍ച്ചയ്‌ക്കെത്തിക്കാനുള്ള നീക്കമാകാം എന്നാണ് വിലയിരുത്തല്‍. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ചും സമ്മര്‍ദ്ദം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് യുഎസ്.
വന്‍തോതിലുള്ള ആയുധ നീക്കങ്ങള്‍ പ്രദേശത്ത് വീണ്ടും യുദ്ധ സാധ്യത ഉയര്‍ത്തുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്
.jpg)

