യുഎസ് ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി ; സ്ഥിരീകരിച്ച് ഇറാന്‍

iran
iran

'ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുളള ആക്രമണത്തിന് വിധേയമായതിനാല്‍ ആണ് അത് സംഭവിച്ചത്.

അമേരിക്ക തങ്ങളുടെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ ഉണ്ടായെന്ന് സമ്മതിച്ച് ഇറാന്‍. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗെയ് ആണ് ഇക്കാര്യം പറഞ്ഞത്.

'ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുളള ആക്രമണത്തിന് വിധേയമായതിനാല്‍ ആണ് അത് സംഭവിച്ചത്. ഇത് സാങ്കേതിക വിഷയമായതിനാല്‍ എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല. ഇറാന്റെ അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷനും മറ്റ് പ്രധാന ഏജന്‍സികളും ഇക്കാര്യം അഭിസംബോധന ചെയ്യുന്നുണ്ട്' എന്നാണ് വിദേശകാര്യ വക്താവ് പറഞ്ഞത്.

tRootC1469263">

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടത്തിന് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം യുഎന്നില്‍ പരാതി നല്‍കുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ ഒരു ലെബനീസ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.


 

Tags