യുഎസ് നടത്തിയ ആക്രമണം; പ്രത്യാക്രമണത്തിന് എല്ലാവഴികളും സ്വീകരിക്കും- ഇറാൻ

US attack; Iran will take all means to retaliate - Iran
US attack; Iran will take all means to retaliate - Iran

ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങളില്‍ ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണം. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും  സ്വീകരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.

'ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ സ്ഥിരാംഗമായ അമേരിക്ക, സമാധാനപരമായ ഇറാന്റെ ആണവ സ്ഥാപനങ്ങളെ ആക്രമിച്ചുകൊണ്ട് യുഎന്‍ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, എന്‍.പി.ടി എന്നിവയുടെ ഗുരുതരമായ ലംഘനം നടത്തിയിരിക്കുന്നു' ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

tRootC1469263">

ഇന്ന് രാവിലെ നടന്ന സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടുള്ളതുമാണ്. യുഎന്നിലെ ഓരോ അംഗവും അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവും കുറ്റകരവുമായ പെരുമാറ്റത്തെക്കുറിച്ച് ആശങ്കാകുലരാകണമെന്നും അദ്ദേഹം പറഞ്ഞു.സ്വയം പ്രതിരോധത്തിനായി നിയമപരമായുള്ള പ്രത്യാക്രമണത്തിന് എല്ലാവഴികളും ഇറാന്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി.

'എല്ലാ അന്താരാഷ്ട്ര നിയമങ്ങളും അതിന്റെ വ്യവസ്ഥകളും അനുസരിച്ച് ഇറാന്‍ സ്വയം പ്രതിരോധം നടത്തും. ഇറാന്‍ അതിന്റെ പരമാധികാരം, താല്പര്യം, ജനങ്ങള്‍ എന്നിവയെ സംരക്ഷിക്കാന്‍ എല്ലാ വഴികളും തിരഞ്ഞെടുക്കും' അബ്ബാസ് അരാഗ്ചി പറഞ്ഞു.

Tags