ഇറാനിൽ യുഎസിന്റെ കനത്ത വ്യോമാക്രമണ ; 14 മരണം
Jul 10, 2026, 11:35 IST
ഇറാനിൽ യുഎസ് നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, ബൂഷെഹർ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടവരിൽ എട്ട് പേർ വ്യോമസേനയിലെയും നാവികസേനയിലെയും അംഗങ്ങളാണെന്ന് ഇറാൻ സൈന്യം അറിയിച്ചു.
തുടർച്ചയായ രണ്ടാം രാത്രിയാണ് ഇറാനെതിരെ യുഎസ് ആക്രമണം നടത്തുന്നത്.
.jpg)

