ഇറാനിലെ യു.എസ് വ്യോമാക്രമണം അനിവാര്യം ; നാറ്റോ മേധാവി മാർക്ക് റൂട്ടെ

mark carney

ബ്രസ്സൽസ്: ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് നാറ്റോ മേധാവി. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ, അവിടെ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾ തികച്ചും അനിവാര്യമായിരുന്നുവെന്നാണ് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെ പ്രസ്താവിച്ചത്. യു.എസിന്റെ ശക്തമായ പ്രതികരണം നിലവിലെ സാഹചര്യത്തിൽ നിർണായകമാണെന്നും നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ മാർക്ക് റൂട്ടെ വ്യക്തമാക്കി.

ഇറാൻ ഒരു സാഹചര്യത്തിലും ആണവശേഷി കൈവരിക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ വീണ്ടും ഉറപ്പുവരുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള ഹുർമുസ് കടലിടുക്കിലെ സുരക്ഷിതമായ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സഖ്യം വീണ്ടും ഊന്നിപ്പറയുമെന്നും റൂട്ടെ വ്യക്തമാക്കി.

നിലവിൽ യു.എസും ഇറാനും തമ്മിലുള്ള സമാധാന കരാർ പ്രകാരം ഹുർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനയി തുറന്ന് കൊടുക്കണമെന്ന് ധാരണയായിരുന്നു. എന്നാൽ തങ്ങൾ നിർദേശിക്കുന്ന പാതയിലൂടെ അല്ലാതെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ച കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നേരത്തെ സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരുന്നു .ഇതിന്‌ പിന്നാലെയാണ് ഒമാൻ കടലിടുക്ക് വഴി യു.എസ് ഒരുക്കിയ പാത വഴി നീങ്ങിയ മറ്റ് രണ്ട് കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഇതേ തുടർന്ന്‌ ഇറാനും യു.എസും നടത്തി കൊണ്ടിരിക്കുന്ന പ്രത്യാക്രമണം രൂക്ഷമാകുന്ന ഘട്ടത്തിലാണ് നാറ്റോ മേധാവി അമേരിക്കയെ പിന്തുണച്ച് രംഗത്തെത്തിയത്.

Tags