വെനിസ്വേലയിൽ നിന്ന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കക്ക് ലഭിക്കും ; ട്രംപ്

Donald Trump

വാഷിങ്ടൺ : വെനിസ്വേലയിൽ നിന്ന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കക്ക് ലഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണി നിരക്കിലായിരിക്കും എണ്ണ കൈമാറ്റം നടത്തുകയെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് അവകാശ​പ്പെട്ടു.

tRootC1469263">

‘വെനിസ്വേലയിലെ ഇടക്കാല അധികാരികൾ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള എണ്ണ അമേരിക്കക്ക് കൈമാറുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ എണ്ണ അതിന്റെ വിപണി വിലക്ക് വിൽക്കും. കൂടാതെ ആ പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിയന്ത്രിക്കും. വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും,’ ട്രംപ് പറഞ്ഞു.

വെനിസ്വേലയുടെ എണ്ണമേഖലയിൽ കൂടുതൽ അമേരിക്കൻ നിക്ഷേപവും സാങ്കേതിക വൈദഗ്ധ്യവും എത്തിക്കുന്നതിനായി ട്രംപ് ഭരണകൂടം സമ്മർദം ശക്തമാക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എക്‌സോൺ, ഷെവ്‌റോൺ , കൊനോക്കോ ഫിലിപ്‌സ് തുടങ്ങിയ പ്രമുഖ അമേരിക്കൻ എണ്ണക്കമ്പനികളുടെ മേധാവികളുമായി വൈറ്റ് ഹൗസിൽ ചർച്ച നടക്കും.

എന്നാൽ ട്രംപിന്റെ അവകാശവാദത്തെ വെനിസ്വേലൻ പ്രസിഡന്റ് ഡെൽസി റോഡിഗ്രസ് തള്ളിക്കളഞ്ഞു. അമേരിക്ക പറയുന്നത് അനുസരിച്ചില്ലെങ്കിൽ മദുറോയേക്കാൾ കനത്ത പ്രത്യാഘതം നേരിടേണ്ടി വരു​മെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഡെൽസിയുടെ പ്രതികരണം. ഇതിനിടെ അമേരിക്ക തടവിലാക്കിയ വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കാളസ് മദുറോയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ച മദുറോ താനാണ് ഇപ്പോഴും വെനിസ്വേലയുടെ പ്രസിഡന്റെന്ന് അവകാശപ്പെട്ടു.

Tags