'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' 30ലധികം അമേരിക്കന്‍ നഗരങ്ങളുമായി സാംസ്‌കാരിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്

google news
അമ്മാന്‍ ദേവി തന്റെ ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നു ; താന്‍ കാലു കുത്തിയാല്‍ ഇന്ത്യയിലെ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് നിത്യാനന്ദ

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' 30ലധികം അമേരിക്കന്‍ നഗരങ്ങളുമായി സാംസ്‌കാരിക പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ട്. നേരത്തെ നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ നിത്യാനന്ദ യുഎന്നില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് യുഎസിലെ ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് നഗരം സാങ്കല്‍പ്പിക രാജ്യവുമായുള്ള സിസ്റ്റര്‍സിറ്റി കരാര്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുഎസിലെ 30ല്‍ അധികം നഗരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയുമായി സിസ്റ്റര്‍സിറ്റി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട് എന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
2019 ല്‍ 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ' എന്ന പേരില്‍ ഒരു രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. കൈലാസയുടെ വെബ്‌സൈറ്റിലും 30 ല്‍ അധികം അമേരിക്കന്‍ നഗരങ്ങള്‍ കൈലാസയുമായി സാംസ്‌കാരിക പങ്കാളിത്തത്തില്‍ ഒപ്പുവച്ചിട്ടുളളതായി പറയുന്നു. റിച്ച്മണ്ട്, വെര്‍ജീനിയ മുതല്‍ ഒഹായോയിലെ ഡേട്ടണ്‍, ബ്യൂണ പാര്‍ക്ക്, ഫ്‌ളോറിഡ വരെയുള്ള നഗരങ്ങള്‍ അതില്‍പ്പെടുന്നു എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വ്യാജ രാഷ്ട്രവുമായി കരാര്‍ ഒപ്പിട്ടു എന്ന വാര്‍ത്തയില്‍ യുഎസിലെ ചില നഗരങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ചില നഗരങ്ങള്‍ ഈ വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.
 

Tags