ഏകപക്ഷീയ പ്രസ്താവന ; ട്രംപിന്റെ പ്രസ്താവനകളോട് എതിര്‍പ്പുമായി ഇറാന്‍

trump

മാന്യമായ പരിഹാരത്തിനെങ്കില്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഏകപക്ഷീയ പ്രസ്താവനകള്‍ നടത്തുന്ന ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ പ്രതിഷേധവുമായി ഇറാന്‍.യുറേനിയം ശേഖരം നശിപ്പിക്കുമെന്ന പ്രസ്താവനയാണ് രോഷത്തിന് കാരണം. മാന്യമായ പരിഹാരത്തിനെങ്കില്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അതിനിടെ ഹോര്‍മൂസ് നിയന്ത്രിക്കാനുള്ള ഇറാന്റെ അതോറിറ്റിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി.
ഉടന്‍ തീരുമാനമെന്ന രീതിയിലായിരുന്നു ഇന്നലെ ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. പിന്നീട് തീരുമാനമൊന്നും ഇല്ല. ആണവ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് ഇറാന്‍ നിലപാടെന്നിരിക്കെ, യുറേനിയം ശേഖരം ഇറാന്റെ സഹായത്തോടെ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 
അതിനിടെ ധാരണയ്ക്ക് തയാറായില്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് അമേരിക്കന്‍ യുദ്ധ കാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി. സമാധാന ചര്‍ച്ചകള്‍ക്കിടെ പരസ്പരം വാക് പോര് തുടരുകയാണ്.
 

Tags